Friday, October 15, 2010

ചില കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍..

ഇന്ന് ഒരു പഠിക്കാന്‍ പാടില്ലാത്ത ദിവസം. പുസ്തകങ്ങള്‍ പൂജക്ക് വെച്ചിരിക്കുകയാണ്. എന്നാ വരച്ചേക്കാം.

Thursday, September 16, 2010

റേഡിയോ

പാടും പെട്ടി പറയും പെട്ടി
കൊള്ളാം കോള്ളാം റേഡിയോ പെട്ടി

ടിവി

പാടും പെട്ടി പറയും പെട്ടി
കാണും പെട്ടി വിഢ്ഢിപ്പെട്ടി ടിവി പെട്ടി

ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍

ബഹിരാകാശത്തില്‍ ഒരു ഭൂമിയുണ്‍ട്
ഭൂമിയിലൊരു ഇന്ത്യയുണ്‍ട്
ഇന്ത്യയിലൊരു കേരളമുണ്‍ട്
കേരളത്തിലൊരു നാടുണ്‍ട്
നാട്ടിലൊരു മരമുണ്‍ട്
മരത്തിലൊരു കിളിക്കൂടുണ്‍ട്
കിളിക്കൂട്ടിലൊരു കിളിയുണ്‍ട്
കിളിക്ക് മൂന്ന് മുട്ടയുണ്‍ട്
മുട്ട കുട്ടി തട്ടിക്കൊണ്‍ട് പോയേ
കുട്ടിയെ കള്ളന്‍ തട്ടിക്കൊണ്‍ട് പോയേ
കള്ളനെ പോലീസ് തട്ടിയേ
പോലീസിനെ ആന തട്ടിയേ
ആനയെ ജിറാഫ് തട്ടിയേ
ജിറാഫിനെ ഗൊറില്ല തട്ടിയേ
ഗൊറില്ലയെ തട്ടാന്‍ വേട്ടക്കാരന്‍ വരുന്നേ

കൊമ്പനും പാറയും

കൊമ്പന്‍ കൊമ്പന്‍ ആന കൊമ്പന്‍
പാറ പാറ പുതിയൊരു പാറ ആനപ്പാറ

കിട്ടിപ്പോയി

ഒരു ദിവസം മുന്ന എന്ന പിശുക്കനായ മുതലാളിയുടെ വീടിന് തീ പിടിച്ചു. അപ്പോള്‍ അയല്‍വാസിക്കു ഒരു സൂത്രം തോന്നി. അയാള്‍ മുന്നയോട് പറഞ്ഞു “ഞാന്‍ കാശും പെട്ടിയും പുറത്ത് കൊണ്‍ടു വരാം. അതില്‍ത്തെ കാശ് എനിക്ക് തരണം” എന്നും പറഞ്ഞ് കാര്യം ചെയ്തു. മുന്ന ഹോജയോട് ഇക്കാര്യം പറഞ്ഞു എന്നിട്ട് അയല്‍വാസിയെ വിളിച്ചു. ഹോജ അയല്‍വാസിയോട് ചോദിച്ചു. “ആരുടെ കാശാണത്”. അയല്‍വാസിയുടെ ഉത്തരം “മുന്നയുടേതാ”. ഹോജ പറഞ്ഞു “അപ്പോള്‍ നല്ല സ്വഭാവക്കാരനല്ല അല്ലെ?”. ഹോജ പറഞ്ഞത് കേട്ട് അയാള്‍ തലതാഴ്ത്തി.

Saturday, March 6, 2010

ഹോജാ കഥകള്‍

സ്നേഹം

ഒരു ദിവസം ഹോജയുടെ രണ്ട് ഭാര്യമാരും കൂടി ഒരു അടി. കാരണം ഒരാള്‍ പറയും “എന്നോടാ മൂപ്പര്‍ക്ക് കൂടുതല്‍ സ്നേഹം”. അപ്പോള്‍ മറ്റെയാള്‍ക്ക് ദേഷ്യം വരും. എന്നിട്ട് പറയും. “അല്ലല്ല എന്നോടാ”. ഹോജ വരുമ്പോള്‍ അവര്‍ ചോദിച്ചു. “ആരോടാ കൂടുതല്‍ സ്നേഹം”. അപ്പോള്‍ ഹോജയ്ക്ക് തോന്നി. “ഹയ്യോ ഗുലുമാലായല്ലോ”. എന്നിട്ട് മിണ്ടാതെയങ്ങ് പോന്നു. അടുത്ത ദിവസം ഹോജ ഒരാള്‍ക്ക് മോതിരം കൊടുത്തു. എന്നിട്ട് പറഞ്ഞു. “അവളോട് ഇത് പറയരുത്”. എന്നിട്ട് മറ്റേ ഭാര്യയോടും എതു തന്നെ പറഞ്ഞ് മോതിരം കൊടുത്തു. അടുത്ത ദിവസം രണ്ടു പേരേയും വിളിച്ച് ഹോജ പറഞ്ഞു. “ആര്‍ക്കാണോ ഞാന്‍ മോതിരം തന്നത് എനിക്ക് അവരോടാണിഷ്ടം.”

തെന്നാലി രാമന്‍ കഥകള്‍

സഹായം

ഒരു ദിവസം തെന്നാലി രാമന് രാജാവ് നാലായിരം സ്വര്‍ണ്ണ നാണയം കൊടുത്തു. അന്ന് രാത്രി രണ്ട് കള്ളന്മാര്‍ അത് കക്കാന്‍ വന്നു. അത് ജനലില്‍ കൂടി കണ്ട തെന്നാലി രാമന്‍ സ്വര്‍ണ്ണ നാണയം ഇട്ടിരുന്ന പെട്ടിയില്‍ നിന്ന് സ്വര്‍ണ്ണ നാണയം മാറ്റി ആ പെട്ടി കിണറ്റില്‍ ഇട്ടു. അത് കണ്ട് കള്ളന്‍മാര്‍ വെള്ളം കോരി. അപ്പോള്‍ അതാ തെന്നാലി രാമന്‍ വരുന്നു. “നന്ദി. എന്‍റെ ചെടികള്‍ നനച്ചതിന്”. അത് കേട്ട് കള്ളന്മാര്‍ നാണിച്ച് ഒറ്റ ഓട്ടം.

ഗ്യാസ് സ് സ് സ് സ് സ്.....

കൊള്ളക്കാര്‍ ഒരാളുടെ തലവെട്ടി കടലില്‍ എറിഞ്ഞു. അതുകൊണ്ട് കടലില്‍ മൊത്തം ചോരയായി. അന്ന് തന്നെ ഒരു ഭൂകമ്പം ഉണ്ടായി. അപ്പോള്‍ കടല് ഗ്യാസ് ആയി. ആ ഗ്യാസ് കൊണ്ടാണ് ആള്‍ക്കാര്‍ പണം ഉണ്ടാക്കാന്‍ ജ്യൂസ് ഉണ്ടാക്കുന്നത്.

(വെള്ളം ഇളകി ഇളകി ഗ്യാസ് ഉണ്ടാകുന്നു... ജ്യൂസ് എന്ന് വച്ചാല്‍ “മെറിന്‍ഡ”, “സ്പ്രൈറ്റ്”, തുടങ്ങിയവ)

ഇന്നത്തെ വാര്‍ത്തകള്‍ - വനപത്രം



ഈച്ചാമ്മ


ആനപ്പാറ: ഈച്ചാമ്മ അമ്പതാം ദിവസം അന്തരിച്ചു. ഏക മകന്‍ സി മത്തായി.







സ്പൈഡര്‍മാന്‍


നാട്ടില്‍ സ്പൈഡര്‍ മേന്‍, പക്ഷേ കാട്ടില്‍ സ്പൈഡര്‍ മാന്‍!!!


പരിപാടി


ബീഷ്യാനെറ്റ്

8.30: മൈഡിയര്‍ സ്റ്റാര്‍ സിംഗേര്‍സ്


സിനിമ


ചന്ദ്ര ടിവി

4:55 ഉള്ളി നക്ഷത്രം

8:30 വൈ ഡിയര്‍ കുട്ടിച്ചാത്തന്‍


റാഹുള്‍


മൈഡിയര്‍ സ്റ്റാര്‍ സിംഗേര്‍സിങ്ങിലെ റാഹുള്‍ കുയിലാണ് വിജയി.


ലൈറ്റ്


ലൈറ്റ് കണ്ട് പിടിച്ച ഫാര്‍മ തോമ ഹിപ്പോപ്പൊട്ടാമസ്സിന് പോഖല്‍ പ്രൈസ് സ്മ്മാനം

മരിക്കാത്ത ആള്‍

ഒരു ആള്‍ മരിക്കുന്നില്ല. കാരണം അയാള്‍ക്ക് വയസ്സ് കഴിയുന്നില്ല.

ആകാശം വരെ – അയാളുടെ തല ആകാശം വരെ മുട്ടും. പിന്നെ ആര്‍ക്കും അയാളുടെ തല കാണില്ല. കാരണം അയാള്‍ പാലു മാത്രമേ കുടിക്കൂ (പാര്‍ത്ഥന്‍ വളരുന്നത് പാല്‍ കുടിച്ചത് കൊണ്ടാണ് എന്ന് അവനറിയാം)
രാജാവ് – പണ്ട് അയാള്‍ രാജാവായിരുന്നു. യുദ്ധത്തിന് പോകുമ്പോള്‍ ശത്രുക്കളെ ചവിട്ടി കൊല്ലുകയാണ് പതിവ്. (അയാള്‍ വലുതല്ലെ അപ്പോ ചവിട്ടി കൊല്ലാലോ)

കാലനില്ലാത്ത കാലം

കാലനിത്ത കാലത്ത് ആള്‍ക്കാര് പാലു മാത്രമേ കുടിക്കൂ. ചോറിന്‍റെ ഒരു വറ്റ് പോലും കഴിക്കില്ല കാരണം മറ്റ് അതിഥികള്‍ക്ക് വേണ്ടി വെച്ചിരിക്കുകയാണ്.

ഇപ്പോള്‍ ആള്‍ക്കാര്‍ വീടുണ്ടാക്കുകയില്ല. കാരണം, ആള്‍ക്കാര്‍ വീട്ടില്‍ നിറഞ്ഞ് വീട് പൊട്ടിയാലോ എന്ന് കരുതിയാണ് ആള്‍ക്കാര്‍ വീട് ഉണ്ടാക്കാത്തത്.

അറയ്ക്കും

രാജാവാണ് സുമിത്രന്‍. രാജാവാണെങ്കിലും കുറ്റവാളികള്‍ക്ക് മരണശിക്ഷയും കൊല്ലുകയും ചെയ്യില്ല. കാരണം സുമിത്രന് ചോര അറപ്പു തോന്നും. അതുകൊണ്ട് സുമിത്രന്‍ ഭടന്‍മാരോട് ചൂടു വെള്ളത്തില്‍ മുക്കി ചൂടുവെള്ളം ഉടന്‍ കളയുവാനും ഉപദേശിക്കും.