Sunday, May 22, 2011

എന്താണ്?

കുട്ടി 1:
എന്താണെന്താണെന്താണ്
നിന്‍റെ മനസ്സില്‍ എന്താണ്?

കുട്ടി 2:
എന്‍റെ മനസ്സില്‍ കദളിപ്പഴം
നിന്‍റെ മനസ്സില്‍ എന്താണ്?

കുട്ടി 1:
എന്‍റെ മനസ്സില്‍ വാഴപ്പഴം

ഭൂതങ്ങള്‍ സംസാരിക്കുന്നു


ഭൂതം 1:   ഞാനെന്നൊരു ഭൂതം
         നീയെന്നൊരു ഭൂതം
         ഭൂതത്താന്‍ ഭൂതം
         രാജാവും ഭൂതം
ഭൂതം 2:   ആരാണോ ഭൂതം
         താനാണോ ഭൂതം
         ഞാനാണോ ഭൂതം
         നമ്മളാണോ ഭൂതം

Saturday, February 5, 2011

മായാവിയും ഞാനും

ഒരു ദിവസം ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ആപ്പിള്‍ മരം നില്‍ക്കുന്നത് കണ്‍ടു.  ഞാന്‍ അത് പറിച്ചെടുത്തിട്ട് അതില്‍ നിന്ന് ഒരു ആപ്പിള്‍ എടുത്തിട്ട് ആ ആപ്പിള്‍ മരം വലിച്ചെറിഞ്ഞു.  ആ ആപ്പിള്‍ കഴിച്ചതോടെ ഞാന്‍ ഉറുമ്പിന്‍റുറുമ്പിന്‍റുറുമ്പിന്‍റെ വലിപ്പമായി. അപ്പോഴേക്കും ആ വഴി മായാവി വരുന്നത് ഞാന്‍ കണ്‍ടു.  ഞാന്‍ മായാവിയെ വിളിച്ചു "മായാവീ.....".  കേള്‍ക്കുന്ന മട്ടില്ല.  ഞാന്‍ മന്ത്രം ചൊല്ലി "ഓം ഹ്രീം കുട്ടിച്ചാത്താ". ഉടനെ മായാവി വന്നു. ഞാന്‍ മായാവിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. മായാവി എന്നെ പഴയ രൂപത്തിലാക്കി. 

Friday, October 15, 2010

ചില കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍..

ഇന്ന് ഒരു പഠിക്കാന്‍ പാടില്ലാത്ത ദിവസം. പുസ്തകങ്ങള്‍ പൂജക്ക് വെച്ചിരിക്കുകയാണ്. എന്നാ വരച്ചേക്കാം.

Thursday, September 16, 2010

റേഡിയോ

പാടും പെട്ടി പറയും പെട്ടി
കൊള്ളാം കോള്ളാം റേഡിയോ പെട്ടി

ടിവി

പാടും പെട്ടി പറയും പെട്ടി
കാണും പെട്ടി വിഢ്ഢിപ്പെട്ടി ടിവി പെട്ടി