ഒരു ദിവസം ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ആപ്പിള്‍ മരം നില്‍ക്കുന്നത് കണ്‍ടു. ഞാന്‍ അത് പറിച്ചെടുത്തിട്ട് അതില്‍ നിന്ന് ഒരു ആപ്പിള്‍ എടുത്തിട്ട് ആ ആപ്പിള്‍ മരം വലിച്ചെറിഞ്ഞു. ആ ആപ്പിള്‍ കഴിച്ചതോടെ ഞാന്‍ ഉറുമ്പിന്‍റുറുമ്പിന്‍റുറുമ്പിന്‍റെ വലിപ്പമായി. അപ്പോഴേക്കും ആ വഴി മായാവി വരുന്നത് ഞാന്‍ കണ്‍ടു. ഞാന്‍ മായാവിയെ വിളിച്ചു "മായാവീ.....". കേള്‍ക്കുന്ന മട്ടില്ല. ഞാന്‍ മന്ത്രം ചൊല്ലി "ഓം ഹ്രീം കുട്ടിച്ചാത്താ". ഉടനെ മായാവി വന്നു. ഞാന്‍ മായാവിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. മായാവി എന്നെ പഴയ രൂപത്തിലാക്കി.
ഞാന്‍ പാര്ത്ഥന് പാവേരി. രണ്ടാം ക്ലാസ്സിലാണ്. എനിക്ക് വായനയിലൂടെയാണ് എഴുതുവാന്‍ പറ്റുന്നത്. കഥാപുസ്തകങ്ങളാണ് ഞാന്‍ എപ്പോഴും വായിക്കുന്നത്. ഇംഗ്ലീഷും മലയാളവും വായിക്കാറുണ്ട്. ഇംഗ്ലീഷില്‍ ടൂട്, മാജിക് പോട്ട്, ടിങ്കിള്‍, പി സി എം ചിള്‍ഡ്രന്‍സ് മാഗസിന്, മലയാളത്തില്‍ ബാലഭൂമി, ബാലരമ, കളിക്കുടുക്ക, മണ്ടൂസ്, എന്നീ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള ചില കഥകള്‍ വിക്രു, ജിംബാലു, മീശമാര്‍ജ്ജാരന്‍, മായാവി, ഹോജാ കഥകള്‍, അപ്പുവും ദൊപ്പുവും, Chotu and Motu, Rhy the Rhino, എന്നിവയാണ്.