പാടും പെട്ടി പറയും പെട്ടി
കൊള്ളാം കോള്ളാം റേഡിയോ പെട്ടി
ഞാന്‍ പാര്ത്ഥന് പാവേരി. രണ്ടാം ക്ലാസ്സിലാണ്. എനിക്ക് വായനയിലൂടെയാണ് എഴുതുവാന്‍ പറ്റുന്നത്. കഥാപുസ്തകങ്ങളാണ് ഞാന്‍ എപ്പോഴും വായിക്കുന്നത്. ഇംഗ്ലീഷും മലയാളവും വായിക്കാറുണ്ട്. ഇംഗ്ലീഷില്‍ ടൂട്, മാജിക് പോട്ട്, ടിങ്കിള്‍, പി സി എം ചിള്‍ഡ്രന്‍സ് മാഗസിന്, മലയാളത്തില്‍ ബാലഭൂമി, ബാലരമ, കളിക്കുടുക്ക, മണ്ടൂസ്, എന്നീ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള ചില കഥകള്‍ വിക്രു, ജിംബാലു, മീശമാര്‍ജ്ജാരന്‍, മായാവി, ഹോജാ കഥകള്‍, അപ്പുവും ദൊപ്പുവും, Chotu and Motu, Rhy the Rhino, എന്നിവയാണ്.
Thursday, September 16, 2010
ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
ബഹിരാകാശത്തില്‍ ഒരു ഭൂമിയുണ്‍ട്
ഭൂമിയിലൊരു ഇന്ത്യയുണ്‍ട്
ഇന്ത്യയിലൊരു കേരളമുണ്‍ട്
കേരളത്തിലൊരു നാടുണ്‍ട്
നാട്ടിലൊരു മരമുണ്‍ട്
മരത്തിലൊരു കിളിക്കൂടുണ്‍ട്
കിളിക്കൂട്ടിലൊരു കിളിയുണ്‍ട്
കിളിക്ക് മൂന്ന് മുട്ടയുണ്‍ട്
മുട്ട കുട്ടി തട്ടിക്കൊണ്‍ട് പോയേ
കുട്ടിയെ കള്ളന്‍ തട്ടിക്കൊണ്‍ട് പോയേ
കള്ളനെ പോലീസ് തട്ടിയേ
പോലീസിനെ ആന തട്ടിയേ
ആനയെ ജിറാഫ് തട്ടിയേ
ജിറാഫിനെ ഗൊറില്ല തട്ടിയേ
ഗൊറില്ലയെ തട്ടാന്‍ വേട്ടക്കാരന്‍ വരുന്നേ
ഭൂമിയിലൊരു ഇന്ത്യയുണ്‍ട്
ഇന്ത്യയിലൊരു കേരളമുണ്‍ട്
കേരളത്തിലൊരു നാടുണ്‍ട്
നാട്ടിലൊരു മരമുണ്‍ട്
മരത്തിലൊരു കിളിക്കൂടുണ്‍ട്
കിളിക്കൂട്ടിലൊരു കിളിയുണ്‍ട്
കിളിക്ക് മൂന്ന് മുട്ടയുണ്‍ട്
മുട്ട കുട്ടി തട്ടിക്കൊണ്‍ട് പോയേ
കുട്ടിയെ കള്ളന്‍ തട്ടിക്കൊണ്‍ട് പോയേ
കള്ളനെ പോലീസ് തട്ടിയേ
പോലീസിനെ ആന തട്ടിയേ
ആനയെ ജിറാഫ് തട്ടിയേ
ജിറാഫിനെ ഗൊറില്ല തട്ടിയേ
ഗൊറില്ലയെ തട്ടാന്‍ വേട്ടക്കാരന്‍ വരുന്നേ
കിട്ടിപ്പോയി
ഒരു ദിവസം മുന്ന എന്ന പിശുക്കനായ മുതലാളിയുടെ വീടിന് തീ പിടിച്ചു. അപ്പോള്‍ അയല്‍വാസിക്കു ഒരു സൂത്രം തോന്നി. അയാള്‍ മുന്നയോട് പറഞ്ഞു “ഞാന്‍ കാശും പെട്ടിയും പുറത്ത് കൊണ്‍ടു വരാം. അതില്‍ത്തെ കാശ് എനിക്ക് തരണം” എന്നും പറഞ്ഞ് കാര്യം ചെയ്തു. മുന്ന ഹോജയോട് ഇക്കാര്യം പറഞ്ഞു എന്നിട്ട് അയല്‍വാസിയെ വിളിച്ചു. ഹോജ അയല്‍വാസിയോട് ചോദിച്ചു. “ആരുടെ കാശാണത്”. അയല്‍വാസിയുടെ ഉത്തരം “മുന്നയുടേതാ”. ഹോജ പറഞ്ഞു “അപ്പോള്‍ നല്ല സ്വഭാവക്കാരനല്ല അല്ലെ?”. ഹോജ പറഞ്ഞത് കേട്ട് അയാള്‍ തലതാഴ്ത്തി.
Subscribe to:
Posts (Atom)