Saturday, February 5, 2011

മായാവിയും ഞാനും

ഒരു ദിവസം ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ആപ്പിള്‍ മരം നില്‍ക്കുന്നത് കണ്‍ടു.  ഞാന്‍ അത് പറിച്ചെടുത്തിട്ട് അതില്‍ നിന്ന് ഒരു ആപ്പിള്‍ എടുത്തിട്ട് ആ ആപ്പിള്‍ മരം വലിച്ചെറിഞ്ഞു.  ആ ആപ്പിള്‍ കഴിച്ചതോടെ ഞാന്‍ ഉറുമ്പിന്‍റുറുമ്പിന്‍റുറുമ്പിന്‍റെ വലിപ്പമായി. അപ്പോഴേക്കും ആ വഴി മായാവി വരുന്നത് ഞാന്‍ കണ്‍ടു.  ഞാന്‍ മായാവിയെ വിളിച്ചു "മായാവീ.....".  കേള്‍ക്കുന്ന മട്ടില്ല.  ഞാന്‍ മന്ത്രം ചൊല്ലി "ഓം ഹ്രീം കുട്ടിച്ചാത്താ". ഉടനെ മായാവി വന്നു. ഞാന്‍ മായാവിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. മായാവി എന്നെ പഴയ രൂപത്തിലാക്കി. 

Friday, October 15, 2010

ചില കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍..

ഇന്ന് ഒരു പഠിക്കാന്‍ പാടില്ലാത്ത ദിവസം. പുസ്തകങ്ങള്‍ പൂജക്ക് വെച്ചിരിക്കുകയാണ്. എന്നാ വരച്ചേക്കാം.

Thursday, September 16, 2010

റേഡിയോ

പാടും പെട്ടി പറയും പെട്ടി
കൊള്ളാം കോള്ളാം റേഡിയോ പെട്ടി

ടിവി

പാടും പെട്ടി പറയും പെട്ടി
കാണും പെട്ടി വിഢ്ഢിപ്പെട്ടി ടിവി പെട്ടി

ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍

ബഹിരാകാശത്തില്‍ ഒരു ഭൂമിയുണ്‍ട്
ഭൂമിയിലൊരു ഇന്ത്യയുണ്‍ട്
ഇന്ത്യയിലൊരു കേരളമുണ്‍ട്
കേരളത്തിലൊരു നാടുണ്‍ട്
നാട്ടിലൊരു മരമുണ്‍ട്
മരത്തിലൊരു കിളിക്കൂടുണ്‍ട്
കിളിക്കൂട്ടിലൊരു കിളിയുണ്‍ട്
കിളിക്ക് മൂന്ന് മുട്ടയുണ്‍ട്
മുട്ട കുട്ടി തട്ടിക്കൊണ്‍ട് പോയേ
കുട്ടിയെ കള്ളന്‍ തട്ടിക്കൊണ്‍ട് പോയേ
കള്ളനെ പോലീസ് തട്ടിയേ
പോലീസിനെ ആന തട്ടിയേ
ആനയെ ജിറാഫ് തട്ടിയേ
ജിറാഫിനെ ഗൊറില്ല തട്ടിയേ
ഗൊറില്ലയെ തട്ടാന്‍ വേട്ടക്കാരന്‍ വരുന്നേ

കൊമ്പനും പാറയും

കൊമ്പന്‍ കൊമ്പന്‍ ആന കൊമ്പന്‍
പാറ പാറ പുതിയൊരു പാറ ആനപ്പാറ