Friday, October 15, 2010

ചില കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍..

ഇന്ന് ഒരു പഠിക്കാന്‍ പാടില്ലാത്ത ദിവസം. പുസ്തകങ്ങള്‍ പൂജക്ക് വെച്ചിരിക്കുകയാണ്. എന്നാ വരച്ചേക്കാം.

Thursday, September 16, 2010

റേഡിയോ

പാടും പെട്ടി പറയും പെട്ടി
കൊള്ളാം കോള്ളാം റേഡിയോ പെട്ടി

ടിവി

പാടും പെട്ടി പറയും പെട്ടി
കാണും പെട്ടി വിഢ്ഢിപ്പെട്ടി ടിവി പെട്ടി

ഉള്ളിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍

ബഹിരാകാശത്തില്‍ ഒരു ഭൂമിയുണ്‍ട്
ഭൂമിയിലൊരു ഇന്ത്യയുണ്‍ട്
ഇന്ത്യയിലൊരു കേരളമുണ്‍ട്
കേരളത്തിലൊരു നാടുണ്‍ട്
നാട്ടിലൊരു മരമുണ്‍ട്
മരത്തിലൊരു കിളിക്കൂടുണ്‍ട്
കിളിക്കൂട്ടിലൊരു കിളിയുണ്‍ട്
കിളിക്ക് മൂന്ന് മുട്ടയുണ്‍ട്
മുട്ട കുട്ടി തട്ടിക്കൊണ്‍ട് പോയേ
കുട്ടിയെ കള്ളന്‍ തട്ടിക്കൊണ്‍ട് പോയേ
കള്ളനെ പോലീസ് തട്ടിയേ
പോലീസിനെ ആന തട്ടിയേ
ആനയെ ജിറാഫ് തട്ടിയേ
ജിറാഫിനെ ഗൊറില്ല തട്ടിയേ
ഗൊറില്ലയെ തട്ടാന്‍ വേട്ടക്കാരന്‍ വരുന്നേ

കൊമ്പനും പാറയും

കൊമ്പന്‍ കൊമ്പന്‍ ആന കൊമ്പന്‍
പാറ പാറ പുതിയൊരു പാറ ആനപ്പാറ

കിട്ടിപ്പോയി

ഒരു ദിവസം മുന്ന എന്ന പിശുക്കനായ മുതലാളിയുടെ വീടിന് തീ പിടിച്ചു. അപ്പോള്‍ അയല്‍വാസിക്കു ഒരു സൂത്രം തോന്നി. അയാള്‍ മുന്നയോട് പറഞ്ഞു “ഞാന്‍ കാശും പെട്ടിയും പുറത്ത് കൊണ്‍ടു വരാം. അതില്‍ത്തെ കാശ് എനിക്ക് തരണം” എന്നും പറഞ്ഞ് കാര്യം ചെയ്തു. മുന്ന ഹോജയോട് ഇക്കാര്യം പറഞ്ഞു എന്നിട്ട് അയല്‍വാസിയെ വിളിച്ചു. ഹോജ അയല്‍വാസിയോട് ചോദിച്ചു. “ആരുടെ കാശാണത്”. അയല്‍വാസിയുടെ ഉത്തരം “മുന്നയുടേതാ”. ഹോജ പറഞ്ഞു “അപ്പോള്‍ നല്ല സ്വഭാവക്കാരനല്ല അല്ലെ?”. ഹോജ പറഞ്ഞത് കേട്ട് അയാള്‍ തലതാഴ്ത്തി.

Saturday, March 6, 2010

ഹോജാ കഥകള്‍

സ്നേഹം

ഒരു ദിവസം ഹോജയുടെ രണ്ട് ഭാര്യമാരും കൂടി ഒരു അടി. കാരണം ഒരാള്‍ പറയും “എന്നോടാ മൂപ്പര്‍ക്ക് കൂടുതല്‍ സ്നേഹം”. അപ്പോള്‍ മറ്റെയാള്‍ക്ക് ദേഷ്യം വരും. എന്നിട്ട് പറയും. “അല്ലല്ല എന്നോടാ”. ഹോജ വരുമ്പോള്‍ അവര്‍ ചോദിച്ചു. “ആരോടാ കൂടുതല്‍ സ്നേഹം”. അപ്പോള്‍ ഹോജയ്ക്ക് തോന്നി. “ഹയ്യോ ഗുലുമാലായല്ലോ”. എന്നിട്ട് മിണ്ടാതെയങ്ങ് പോന്നു. അടുത്ത ദിവസം ഹോജ ഒരാള്‍ക്ക് മോതിരം കൊടുത്തു. എന്നിട്ട് പറഞ്ഞു. “അവളോട് ഇത് പറയരുത്”. എന്നിട്ട് മറ്റേ ഭാര്യയോടും എതു തന്നെ പറഞ്ഞ് മോതിരം കൊടുത്തു. അടുത്ത ദിവസം രണ്ടു പേരേയും വിളിച്ച് ഹോജ പറഞ്ഞു. “ആര്‍ക്കാണോ ഞാന്‍ മോതിരം തന്നത് എനിക്ക് അവരോടാണിഷ്ടം.”